About

ചികിത്സാനീതി

രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ആരോഗ്യകരമായ ഡോക്ടര്‍ രോഗി ബന്ധം വളര്‍ത്തികൊണ്ടുവരാനും ലക്ഷ്യം വെയ്ക്കുന്ന ചാരിറ്റബിള്‍ സംഘടന

ചികിത്സാനീതി

റജി. നമ്പര്‍ : TSR/TC/183/2016

പുരുഷോത്തം ബില്‍ഡിംഗ്, ചെമ്പോട്ടില്‍ ലെയിന്‍, തൃശ്ശൂര്‍ – 680001.

ഫോണ്‍ : 8281038692, 82811038693

ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ താരതമ്യേന മെച്ചപ്പെട്ട അന്തരീക്ഷം നിലനിര്‍ത്തിയിരുന്ന കേരളത്തിലെ ആരോഗ്യരംഗം ഇന്ന് അമിതമായ കച്ചവടവല്‍ക്കരണത്തിന്റെ പാതയിലാണ്. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം, ഉല്പാദന ചിലവിനേക്കാള്‍ എത്രയോ മടങ്ങ് വിലയേറ്റിവില്‍ക്കുന്ന മരുന്നുകള്‍ മനുഷ്യശരീരത്തിന് ഹാനികരമായ അനവധി മരുന്നുകള്‍, സാധാരണക്കാരെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ആശുപത്രിചിലവുകള്‍ എന്നിങ്ങനെ രോഗികളെ വലയ്ക്കുന്ന പ്രവണതകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാപകമായികൊണ്ടിരിക്കുന്നു. കേരളം അതിവേഗം രോഗാതുരമായ ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ വലിയൊരു ജനകീയാരോഗ്യപ്രസ്ഥാനം ഉണ്ടാകണം. പല സന്ദര്‍ഭങ്ങളിലായി ചെറിയ ചില തുടക്കങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും എടുത്തുപറയത്തക്കവിധം മുന്നോട്ടുപോയില്ല. അത്തരം വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന ചില മേഖലകളില്‍ പരിമിതമായി ഇടപെടല്‍ മാത്രമാണ് ചികിത്സാനീതി ലക്ഷ്യം വെക്കുന്നത്.

പ്രതിഫലേച്ഛ കൂടാതെ കുറച്ചു സമയം വീതം സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറാകുന്ന കുറച്ച് പേരുടെ കൂട്ടായ്മയാണ് `ചികിത്സാനീതിഎന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സംഘടനയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. പൊതുവില്‍ ആശുപത്രി സംവിധാനത്തിന്റെ പോരായ്മകള്‍ നിമിത്തം സംഭവിക്കുന്ന ചികിത്സാപിഴവുകള്‍ വഴി ദുരിതമനുഭവിക്കുന്ന അനവധി രോഗികള്‍ നാട്ടിലുണ്ട്. ആശുപത്രി അധികൃതരോടും ഡോക്ടറോടും വൈകാരികമായി പ്രതികരിച്ച്, പ്രശ്‌നമൊന്നും പരിഹരിക്കാതെ ദുരിതവും പേറി കഴിയുന്നവരാണ് ചികിത്സാപിഴവിന് ഇരയാകുന്ന രോഗികളിലധികവും. ആശുപത്രിക്കാരുടെയോ ഡോക്ടര്‍മാരുടെയോ പിഴവുകൊണ്ടല്ലാതെ സംഭവിക്കുന്ന പല രോഗാവസ്ഥകളും അങ്ങിനെയാണെന്ന് ആരോപിക്കപ്പെടാറുണ്ട്. യഥാര്‍ത്ഥ ചികിത്സാപിഴവ് സംഭവിച്ചിടത്ത് അതങ്ങിനെയല്ലെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവാറുണ്ട്. ഈ രണ്ടു വിഭാഗം അവസ്ഥകളെയും വേര്‍തിരിച്ചറിയാനും, തെറ്റുപറ്റാത്ത ആശുപത്രികളേയും ഡോക്ടര്‍മാരെയേും സംരക്ഷിക്കാനും യഥാര്‍ത്ഥ ചികിത്സാപിഴവിന് വിധേയരായ രോഗികള്‍ക്ക് നീതി ലഭ്യമാക്കാനും പര്യാപ്തമായ നിയമസംവിധാനങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ഇത്തരം നിയമങ്ങളെക്കുറിച്ച് ആവശ്യമായ ധാരണകള്‍ ഇല്ലെന്നതാണ് വസ്തുത. ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ നിയമങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കികൊടുക്കുക എന്നത് ഈ സംഘടനയുടെ ലക്ഷ്യമാണ്. അതേസമയം ചികിത്സാപിഴവിന് വിധേയരാവുന്ന രോഗികള്‍ക്ക് നീതി ലഭിക്കാന്‍ സഹായകമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാവശ്യമായ മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ സഹായിക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനാവശ്യമായ, ഈ വിഷയത്തില്‍ താത്പര്യമുള്ള ഡോക്ടര്‍മാരുടെയും ഏകോപനമാണ് ഈ സംഘടന ഏറ്റെടുക്കുന്നത്. അതുവഴി ഉചിതമായ വഴികാട്ടല്‍ സാധ്യമാകും. ഇതൊരു ചെറിയ തുടക്കം മാത്രം.

ചികിത്സാനീതിയുടെ നിയമാവലിയില്‍ പറയുന്ന ഉദ്ദേശലക്ഷ്യങ്ങള്‍ ഇവയാണ്.

1.കേരളത്തിലെ ആരോഗ്യരംഗത്ത് രോഗികളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുക.

2.ആരോഗ്യരംഗത്ത് ചികിത്സകരും, മരുന്ന് വിതരണക്കാരും ആശുപത്രികളും രോഗികള്‍ക്ക് നേരെ നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് രോഗികളുടേയും സാധാരണക്കാരുടെയും ഇടയില്‍ പ്രചരണം നടത്തുക.

3.നിയമലംഘനം നടത്തുന്ന ആശുപത്രികള്‍, ചികിത്സകര്‍, മരുന്നുനിര്‍മ്മാണ വിതരണക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ അവര്‍ നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുക്കളെക്കുറിച്ചും വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പ്രചാരം നടത്തുക.’

4.ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെ നിയമവിരുദ്ധമായി പ്രതികരിക്കുന്ന സംഭവങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമാക്കുന്ന തരം പ്രചാരണം നടത്തുക.

5.ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധം ആരോഗ്യകരമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.

6.ഇത്തരം പ്രചരണങ്ങള്‍ക്കായി സാധാരണരീതികളെ കൂടാതെ സാമൂഹ്യമാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.

7.രോഗികളുടെ നേരെ നടത്തുന്ന നിയമലംഘനങ്ങള്‍ എന്ന് പ്രത്യക്ഷത്തില്‍ തെളിയുന്ന സംഭവത്തില്‍ സജീവമായി ഇടപെടുകയും ഇരയാകുന്ന രോഗികള്‍ക്ക് പ്രതിരോധത്തിനാവശ്യമായ നിയമോപദേശവും മറ്റു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുക.

8.സംസ്ഥാന ഉപഭോക്ത്യകോടതികളിലും മറ്റു കോടതികളിലും മേല്‍ ലക്ഷ്യങ്ങള്‍ക്കായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുക.

9.ചികിത്സാനീതി പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഒരു വിഭവകേന്ദ്രമായി ഈ സംരംഭത്തെ വളര്‍ത്തുക.

സാമൂഹ്യസാംസ്കാരികരംഗത്തുള്ളവരും ഡോക്ടര്‍മാരും അഭിഭാഷകരും ഉള്‍പ്പെടെ ഏതാനും പ്രമുഖ വ്യക്തികള്‍ ചികിത്സാനീതിയുടെ ഉപദേശകരായുണ്ട്. തുടര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവര്‍, കോര്‍പ്പറേഷന്‍ ഓഫീസിന് പിന്‍വശത്തുള്ള ചെമ്പോട്ടില്‍ ലെയ്‌നിലെ, പുരുഷോത്തം ബില്‍ഡിങ്ങ്‌സില്‍ രണ്ടാം നിലയിലുള്ള ചികിത്സാനീതി ഓഫീസുമായി ആഴ്ചയില്‍ രണ്ട് ദിവസം (ചൊവ്വ, ശനി) വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. സംഘടനയ്ക്ക് പലരിതിയിലുള്ള സഹായങ്ങള്‍ ആവശ്യമാണ്. വളണ്ടിയര്‍മാരാവാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന അക്കൗണ്ട് നമ്പറില്‍ തുക നിക്ഷേപിക്കുക. സംഘടനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വരവുചെലവുകണക്കുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

Bank of Maharashtra, Thrissur

Current A/c No: 60247423097

IFS Code : MAHB 0001248

പരാതികള്‍ അയക്കാം

ചികിത്സാരംഗത്തെ അനീതികള്‍ക്കും ചികിത്സാ പിഴവുകള്‍ക്കും വിധേയരാകേണ്ടി വന്നവര്‍ക്ക് അതു സംബന്ധിച്ച പരാതികള്‍ ചികിത്സാനീതിയിലേക്ക് അയയ്ക്കാം. നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് വസ്തുതാപരമായ വിവരണവും ബന്ധപ്പെട്ട രേഖകളും പരാതിയില്‍ ഉണ്ടായിരിക്കണം. നിയമപരമായ പരിഹാരങ്ങള്‍ സാദ്ധ്യമായവയ്ക്ക് `ചികിത്സാനീതിനിയമപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

അനുഭവങ്ങള്‍ പങ്കുവെയ്ക്കാം

ചികിത്സാരംഗത്തെ അനീതികള്‍ക്ക് വിധേയമായി ദുരിതമനുഭവിക്കുന്ന അനവധി രോഗികള്‍ നാട്ടിലുണ്ട്. ഇതേക്കുറിച്ചുള്ള സത്യസന്ധമായ വസ്തുതാവിവരണവും അനുബന്ധ രേഖകളും `ചികിത്സാനീതിയുമായി ആര്‍ക്കും പങ്കുവെയ്ക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ നടപടി സാദ്ധ്യതകള്‍ ആരായാവുന്നതും `ചികിത്സാനീതിവെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താവുന്നതുമാണ്.

ഭാരവാഹികള്‍

കെ. വേണു (പ്രസിഡണ്ട്)

ഡോ. പ്രിന്‍സ്. കെ.ജെ (സെക്രട്ടറി)

പി.. ചന്ദ്രാംഗതന്‍ (ഖജാന്‍ജി)

അഡ്വ. ടി.ബി. മിനി (വൈസ് പ്രസിഡണ്ട്)

അഡ്വ. ബിനോയ് ഹരിദാസ് (ജോ: സെക്രട്ടറി)

 

ഉപദേശകസമിതി

ഡോ. ഖദീജ മുംതാസ്  (സ്ത്രീരോഗ വിദഗ്ദ്ധ, എഴുത്തുകാരി, കോഴിക്കോട്)

പ്രൊഫ. സാറാ ജോസഫ്  (എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക)

ഡോ. എന്‍.കെ. ജയകുമാര്‍  (മുന്‍ വൈസ് ചാന്‍സിലര്‍, ന്യൂവെല്‍സ്, മുന്‍. നിയമസഭ സെക്രട്ടറി)

ഡോ. ഷേളി വാസു (ഫോറന്‍സിക് വിദഗ്ദ്ധ)

ഡോ. കെ.എം. കുര്യാക്കോസ് (പ്രൊഫസര്‍, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍, കോഴിക്കോട്)

ഡോ. എം.ആര്‍. ഗോവിന്ദന്‍ (ജനാരോഗ്യപ്രവര്‍ത്തകന്‍, തൃശ്ശൂര്‍)

ഡോ. .കെ. ജയശ്രീ (പ്രൊഫസര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍)

ഡോ. . ദിവാകരന്‍ (പെയിന്‍ & പാലിയേറ്റീവ് കെയര്‍, തൃശ്ശൂര്‍)

ഡോ. പി കെ ബാലകൃഷ്ണൻ (പ്രിൻസിപ്പാൾ ഗവ: മെഡിക്കൽ കോളേജ് ഇടുക്കി . ന്യൂറോ സർജൻ)

ഡോ. ബിന്ദുമോള്‍ വി.സി (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ്, ഗവണ്‍മെന്റ് ലോ കോളേജ്, തിരുവനന്തപുരം)

ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ (റജിസ്ട്രാർ, എം. ജി  യൂണിവേഴ്സിറ്റി )

ഡോ. സി.കെ. രാജു  (.ടി. വിഭാഗം, എം..എസ്. എഞ്ചിനീയറിംഗ് കോളേജ്, കുറ്റിപ്പുറം)

ഡോ. . രാജന്‍ (സൈക്കാട്രിസ്റ്റ്, കോഴിക്കോട്)

ഡോ. സി.പി. ശ്രീധരന്‍ (ഫിസിയാട്രിസ്റ്റ്, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍)

സിസി ജോസഫ്  (H.O.D Law, കേരള പോലീസ് അക്കാമി, തൃശ്ശൂര്‍)

Comments are closed.